---
title: "കോഴിക്കോട് പുതുവത്സരാഘോഷം കഴിഞ്ഞുമടങ്ങിയ വിദ്യാര്‍ഥി ട്രെയിൻ തട്ടി മരിച്ചു"
english_title: "Kozhikode New Year's Eve student was hit by a train and died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/173710/Kozhikode New Year's Eve student was hit by a train and died"
published_at: "2024-01-01T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659218e20bc5d_65920fb52b7a2_KOZHIKKODE.jpg"
keywords: []
---

# കോഴിക്കോട് പുതുവത്സരാഘോഷം കഴിഞ്ഞുമടങ്ങിയ വിദ്യാര്‍ഥി ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി തീവണ്ടി ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാന്‍ ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി തീവണ്ടി ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാന്‍ ആണ് മരിച്ചത്.

പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ തീവണ്ടി ഇടിക്കുകയായിരുന്നു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസാണ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ആദിലും സ്‌കൂട്ടറും തീവണ്ടിയുടെ എന്‍ജിനില്‍ കുടുങ്ങി. ഇതുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ നിന്നത്. ആദിലിനൊപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് സ്‌കൂട്ടറില്‍നിന്ന് ചാടിരക്ഷപ്പെട്ടെന്നാണ് സൂചന. ജംഷീറാണ് ആദിലിന്റെ പിതാവ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/173710/Kozhikode New Year's Eve student was hit by a train and died)